Quantcast

വേതന സംരക്ഷണ മാർഗനിർദേശം പാലിച്ചില്ല; 57,398 സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ

ദേശീയ, പ്രവാസി തൊഴിലാളികൾക്ക് നിശ്ചിത കാലയളവിൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഡബ്ല്യുപിഎസ്

MediaOne Logo

Web Desk

  • Published:

    5 Sept 2024 5:44 PM IST

Oman warns 57,398 private firms for not complying with wage protection guidelines
X

മസ്‌കത്ത്: 2023 ജൂലൈ ഒമ്പതിന് നിലവിൽ വന്ന വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) പ്രകാരമുള്ള മാർഗനിർദേശം പാലിക്കാത്ത 57,398 സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ തൊഴിൽ മന്ത്രാലയം. 2024 ജനുവരി 10 മുതൽ ആഗസ്റ്റ് 20 വരെയാണ് വിവിധ കമ്പനികൾക്ക് മന്ത്രാലയം 57,398 മുന്നറിയിപ്പുകൾ നൽകിയത്. ഒമാനിലെ ദേശീയ, പ്രവാസി തൊഴിലാളികളെ സംരക്ഷിക്കാനും നിശ്ചിത കാലയളവിനുള്ളിൽ അവർക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ്‌ ഈ സംവിധാനം.

2024 ആഗസ്റ്റ് 20 വരെ, മൊത്തം 57,735 സ്ഥാപനങ്ങൾ ഡബ്ല്യുപിഎസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഇതുവരെ ഈ സംവിധാനത്തിലൂടെ ശമ്പളം കൈമാറാൻ കഴിഞ്ഞിട്ടില്ല. ഇതിൽ 66 വൻകിട ബിസിനസുകൾ, 536 ഇടത്തരം ബിസിനസുകൾ, 10,659 ചെറുകിട ബിസിനസുകൾ, 46,137 മൈക്രോ ബിസിനസ്സുകൾ എന്നിവ ഉൾപ്പെടുന്നു. ഈ കമ്പനികൾക്കാണ് മന്ത്രാലയം മുന്നറിയിപ്പുകൾ നൽകിയത്.

TAGS :

Next Story