ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുള്ള യു.കെ, കാനഡ, ആസ്‌ട്രേലിയ, ഫ്രാൻസ് രാജ്യങ്ങളുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒമാൻ
സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശം ഇത് ഉറപ്പാക്കുമെന്നും ഒമാൻ

മസ്കത്ത്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുള്ള യു.കെ, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒമാൻ. ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങളോട് സമാനമായ നടപടികൾ സ്വീകരിക്കാൻ ഒമാൻ ആഹ്വാനം ചെയ്തു. സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശം ഇത് ഉറപ്പാക്കുമെന്നും ഒമാൻ പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനും മേഖലയിൽ സുരക്ഷയുടെയും സമാധാനത്തിനും ഇത് സഹായകരമാണെന്നുമാണ് ഒമാൻ കണക്കാക്കുന്നത്. ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങളോട് സമാനമായ നടപടികൾ സ്വീകരിക്കാൻ ഒമാൻ ആഹ്വാനം ചെയ്തു.
1967 ജൂൺ നാലിലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശം ഇത് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസതീൻ പ്രശ്നത്തിന്റെ ദ്വിരാഷ്ട്ര പോംവഴി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യു.എൻ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചത്. യൂറോപ്പിൽനിന്ന് യു.കെ, ഫ്രാൻസ് എന്നിവക്ക് പുറമെ, പോർചുഗൽ, ബെൽജിയം, മാൾട്ട, അൻഡോറ, ലക്സംബർഗ് രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചു. നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ വൻകരകളും യൂറോപിൽ ചില കിഴക്കൻ മേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്.
Adjust Story Font
16

