Quantcast

തൊഴിൽ കരാറിലില്ലാത്ത ജോലി ഏൽപ്പിച്ചോ? പരാതി നൽകാമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ്

പരാതികൾ അധികൃതരുടെ പരിഗണനയിലിരിക്കുമ്പോഴും തൊഴിലാളികൾ ജോലിക്ക് ഹാജരാകണമെന്ന് ജി.എഫ്.ഒ.ഡബ്ല്യു

MediaOne Logo

Gulf Desk

  • Published:

    9 Oct 2026 10:09 PM IST

Oman Workers Can File Complaints Over Duties Not Specified in Employment Contracts, Says GFOW
X

മസ്‌കത്ത്: ഒമാനിൽ തൊഴിൽ കരാറിൽ വ്യക്തമാക്കിയിട്ടില്ലാത്ത ജോലികൾ ഏൽപ്പിച്ചാൽ പരാതി നൽകാനും നിയമപരമായ അവകാശങ്ങൾ ഉന്നയിക്കാനും തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ്. എന്നാൽ തൊഴിൽ സംബന്ധമായ പരാതികൾ അധികൃതരുടെ പരിഗണനയിലിരിക്കുമ്പോഴും തൊഴിലാളികൾ ജോലിക്ക് ഹാജരാകണമെന്ന് ജി.എഫ്.ഒ.ഡബ്ല്യു ഓർമിപ്പിച്ചു. തൊഴിലാളിയുടെ ചുമതലകളും ജോലിയുടെ സ്വഭാവവും കരാറിൽ കൃത്യമായി രേഖപ്പെടുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും ഫെഡറേഷൻ വ്യക്തമാക്കി.

ആറുമാസത്തെ പരിശീലനത്തിന് ശേഷം ജോലിയിൽ പ്രവേശിച്ച ചില തൊഴിലാളികൾക്ക്, കരാറിലും പരിശീലനത്തിലും പറഞ്ഞിട്ടില്ലാത്ത വ്യത്യസ്ത ചുമതലകൾ നൽകിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫെഡറേഷന്റെ ഇടപെടൽ. തൊഴിൽ കരാറിന് പുറത്തുള്ള ചുമതലകൾ ഏൽപ്പിച്ചാൽ ഔദ്യോഗികമായി പരാതി നൽകാനും നിയമപരമായ അവകാശങ്ങൾ ഉന്നയിക്കാനും തൊഴിലാളികൾക്ക് സാധിക്കും. എന്നാൽ പരാതി പരിഗണിക്കുന്ന ഘട്ടത്തിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് തൊഴിലാളികൾക്ക് തന്നെ നിയമപരമായി തിരിച്ചടിയാകുമെന്നാണ് ഫെഡറേഷന്റെ മുന്നറിയിപ്പ്. തൊഴിലാളിയുടെ ഉത്തരവാദിത്തങ്ങളും ജോലിയുടെ സ്വഭാവവും കരാറിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. തൊഴിലാളിയുടെ വ്യക്തമായ സമ്മതത്തോടെയോ, നിയമം അനുവദിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലോ മാത്രമേ കരാറിൽ ഉള്ളതിൽനിന്ന് വ്യത്യസ്തമായ ജോലികൾ ഏൽപ്പിക്കാൻ പാടുള്ളൂ എന്നും ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്നു. പരാതിയുടെ പേരിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കരുത്. പകരം ജോലിക്ക് ഹാജരായി തങ്ങളുടെ ചുമതലകൾ നിർവ്വഹിച്ചുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഫെഡറേഷൻ തൊഴിലാളികൾക്ക് നൽകുന്ന ഉപദേശം.

TAGS :

Next Story