ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഒമാൻ പൗരൻമാർ സുരക്ഷിതരായി തിരിച്ചെത്തി; വിദേശകാര്യമന്ത്രാലയം
വിദേശ രാജ്യങ്ങളിലുള്ള മറ്റുള്ള പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്

മസ്കത്ത്: വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഒമാൻ പൗരന്മാർ കര അതിർത്തികൾ വഴി സുരക്ഷിതമായി ഒമാനിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേകമായി നിശ്ചയിച്ച കര അതിർത്തി പോസ്റ്റുകൾ വഴിയാണ് ഇവരെ നാട്ടിലെത്തിച്ചത്. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും വിദേശത്തുള്ള ഒമാൻ നയതന്ത്ര കാര്യാലയങ്ങളുടെയും സംയുക്തമായ നീക്കത്തിലൂടെയാണ് പൗരന്മാരുടെ മടക്കയാത്ര സാധ്യമാക്കിയത്.
വിദേശ രാജ്യങ്ങളിൽ കഴിയുന്ന മറ്റുള്ള പൗരന്മാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി ഒമാൻ എംബസികൾ വഴി ആവശ്യമായ എല്ലാ പിന്തുണയും നൽകി വരുന്നു.
Next Story
Adjust Story Font
16

