Quantcast

ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി

MediaOne Logo

Web Desk

  • Published:

    26 Oct 2023 6:40 AM IST

rahma-bint-hussain-al-isa
X

പ്രമുഖ ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി. അസുഖ ബാധിതയായി കഴിയുകയായിരുന്നു.

ഒമാൻ ടി.വിയുടെ തുടക്കം മുതൽ പ്രവർത്തിച്ച വനിത അവതാരകരിൽ പ്രമുഖയാണ്. വാർത്തകളും ടി.വി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ വ്യക്തികൂടിയാണിവർ.




കുട്ടികൾക്കുള്ള പരിപാടികളാണ് അവതരിപ്പിച്ചിരുന്നതെങ്കിലും കുടുംബങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള മറ്റ് പ്രോഗ്രാമുകളും ചെയ്തിരുന്നു. മാധ്യമരംഗത്ത് ഒമാനി സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഒമാൻ ടി.വി, റേഡിയോ അവതാരകയുടെ നിര്യാണത്തിൽ വാർത്താവിതരണ മന്ത്രാലയം അനുശോചിച്ചു.

TAGS :

Next Story