Quantcast

ആഗോള ശ്രദ്ധ നേടി ഒമാന്റെ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി പദ്ധതി, പദ്ധതിയുടെ ഭാ​ഗമാവാൻ ഏഴ് നിക്ഷേപ മാർഗങ്ങൾ

അപേക്ഷാ നടപടികൾ പൂർണമായും ഓൺലൈനിൽ

MediaOne Logo

Web Desk

  • Published:

    6 Dec 2025 7:07 PM IST

ആഗോള ശ്രദ്ധ നേടി ഒമാന്റെ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി പദ്ധതി, പദ്ധതിയുടെ ഭാ​ഗമാവാൻ ഏഴ് നിക്ഷേപ മാർഗങ്ങൾ
X

മസ്കത്ത്: ഒമാന്റെ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി പദ്ധതി ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. ദീർഘകാല താമസത്തിനും സുസ്ഥിരമായ നിയമങ്ങൾക്കും വളർന്നുവരുന്ന പ്രാദേശിക വിപണികളിലേക്കുള്ള പ്രവേശനത്തിനും അവസരം തേടുന്ന നിക്ഷേപകർക്ക് വലിയ അവസരമാണ് ഈ പദ്ധതിയിലൂടെ കൈവരുന്നത്. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി രാജ്യത്ത് വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. വിവിധ നിക്ഷേപ സാധ്യതകൾ രൂപപ്പെടുത്തൽ, പ്രതിഭകളെ ആകർഷിക്കൽ, ദേശീയ വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്ക് ശക്തിപ്പെടുത്തൽ എന്നിവയിലുള്ള ഒമാന്റെ പ്രത്യേക താത്പര്യങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഗോൾഡൻ റെസിഡൻസി പദ്ധതി.

വിദേശ നിക്ഷേപകർക്ക് കുറഞ്ഞത് 520,000 ഡോള‍ർ നിക്ഷേപം നടത്തുന്നതിലൂടെ ദീർഘകാല റെസിഡൻസി ലഭിക്കും. റെസിഡൻസിക്ക് അപേക്ഷിക്കാനായി ഏഴ് നിക്ഷേപ മാർഗങ്ങളാണുള്ളത്. ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സുകൾക്ക് പൂർത്തിയാക്കിയ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ സ്വന്തമാക്കുക, ഒമാനിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനി സ്ഥാപിക്കുക, മസ്‌കത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക, സർക്കാരിൻ്റെ വികസന ബോണ്ടുകൾ വാങ്ങുക, ലൈസൻസുള്ള ഒമാൻ ബാങ്കിൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തുക, 50-ഓ അതിലധികമോ ഒമാൻ പൗരന്മാർക്ക് ജോലിനൽകുന്ന കമ്പനിയുടെ ഉടമയാവുക.. തുടങ്ങിയ വഴികളിൽ ഒരു മാ‍ർ​ഗത്തിലൂടെ ഒമാൻ ഗോൾഡൻ റെസിഡൻസി ലഭിക്കും.

സുതാര്യമായ നിയമങ്ങൾ, ദീർഘകാല രാഷ്ട്രീയ സ്ഥിരത, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവയാണ് നിക്ഷേപക‍ർക്കിടയിൽ ഒമാനെ ആകർഷകമാക്കുന്നത്. ഇതിനുള്ള അപേക്ഷാ നടപടികൾ പൂർണമായും ഓൺലൈൻ വഴിയാണ്. ടൂറിസം മേഖലകൾക്ക് പുറത്ത് ഒരു അധിക പ്രോപ്പർട്ടി സ്വന്തമാക്കുക, മൂന്ന് വരെ ആഭ്യന്തര തൊഴിലാളികളെ നിയമിക്കുക, വേഗത്തിലുള്ള ഇമിഗ്രേഷൻ ലൈനുകൾ, ബന്ധുക്കൾക്ക് വിപുലീകരിച്ച വിസിറ്റ് വിസകൾ എന്നിവ ലഭിക്കുന്നതടക്കം പല ആനുകൂല്യങ്ങളും ഗോൾഡൻ റെസിഡൻസിയുടെ ​ഗുണഭോക്താക്കൾക്ക് കിട്ടും.

TAGS :

Next Story