ഒമാന്റെ 5,000 വർഷത്തെ ചരിത്രം സ്മരിച്ച് വെള്ളി നാണയങ്ങൾ
നാല് ചരിത്ര കാലഘട്ടങ്ങളെ ഓർമിപ്പിച്ച് നാല് വെള്ളി നാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക്

മസ്‌കത്ത്: 5,000 വർഷത്തിലധികം വർഷത്തെ ഒമാനി നാഗരികതയുടെ ചരിത്രം സ്മരിച്ച് വെള്ളി നാണയങ്ങൾ പുറത്തിറക്കി. ഇതിനായി നാല് സ്മാരക വെള്ളി നാണയങ്ങൾ പുറത്തിറക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) പ്രഖ്യാപിച്ചു.
പുരാതന മഗൻ നാഗരികത, ഫ്രാങ്കിൻസെൻസ് നാഗരികത, സമദ് യുഗം, നവോത്ഥാന യുഗം എന്നീ നാല് ചരിത്ര കാലഘട്ടങ്ങളെ ഓർമിപ്പിക്കുന്നതാണ് നാണയങ്ങൾ. ശുദ്ധമായ വെള്ളി ഉപയോഗിച്ച് ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് നാണയങ്ങൾ നിർമിച്ചിരിക്കുന്നത്. ഓരോ നാണയത്തിനും ഒരു ഒമാൻ റിയാലിന്റെ മൂല്യമാണുള്ളത്. 28.28 ഗ്രാം ഭാരവും 38.80 മില്ലിമീറ്റർ വ്യാസവുമുണ്ട്.
സ്മാരക നാണയങ്ങളാണെങ്കിലും ഇടപാടുകൾക്ക് ഉപയോഗിക്കാനാകുമെന്ന് സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു. റൂവി, സലാല, സുഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശാഖകളിലും ഒമാൻ പോസ്റ്റ് വിൽപ്പന കേന്ദ്രങ്ങൾ വഴിയും നാണയങ്ങൾ ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
Adjust Story Font
16

