Quantcast

ഒമാന്റെ 52-ാം ദേശീയ ദിനം: ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി

ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും വൈദ്യുത വിളക്കുകൾകൊണ്ടും വീടുകളും ഓഫിസുകളും പാതയോരങ്ങളും അലങ്കരിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-11-17 18:21:41.0

Published:

17 Nov 2022 5:14 PM GMT

ഒമാന്റെ 52-ാം ദേശീയ ദിനം: ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി
X

മസ്‌കത്ത്: ഒമാന്റെ 52-ാം ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ആഘോഷങ്ങൾക്ക് നിറം പകർന്ന് രാജ്യത്തെ ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും. ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അൽ-നാസർ സ്‌ക്വയറിലാണ് ഈ വർഷത്തെ സൈനിക പരേഡ് നടക്കുക. ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിക് സല്യൂട്ട് സ്വീകരിക്കും.

ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും വൈദ്യുത വിളക്കുകൾകൊണ്ടും വീടുകളും ഓഫീസുകളും പാതയോരങ്ങളും അലങ്കരിച്ചിട്ടുണ്ട്. മസ്‌കത്ത് അടക്കമുള്ള നിരവധി നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങൾ വർണ പ്രഭ ചൊരിയാൻ തുടങ്ങി. ഒമാൻ ദേശീയ പതാകയുടെ നിറമായ പച്ച, വെള്ള ചുവപ്പ് എന്നീ വർണത്തിലുള്ള വിളക്കുകളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്. ലേസർ, പട്ടം ഷോകളാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് കൂടുതൽ വര്ണഫമാക്കുന്നത്.

TAGS :

Next Story