Quantcast

ഒമാനിലെ കോമെക്‌സ് 2025 സെപ്റ്റംബർ ഏഴ് മുതൽ പത്ത് വരെ

ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലാണ് സാങ്കേതിക പ്രദർശനം

MediaOne Logo

Web Desk

  • Published:

    9 July 2025 1:54 PM IST

Omans Comex 2025  from September 7 to 10
X

മസ്‌കത്ത്: ഒമാനിലെ സാങ്കേതിക പ്രദർശനമായ കോമെക്‌സ് 2025 (COMEX 2025) സെപ്റ്റംബർ ഏഴ് മുതൽ പത്ത് വരെ നടക്കും. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലാണ് സാങ്കേതിക പ്രദർശനം. COMEX 2025 ന്റെ വിശദാംശങ്ങൾ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചു. ജനപ്രിയ അന്താരാഷ്ട്ര സാങ്കേതിക പ്രദർശനത്തിന്റെ 34-ാമത് പതിപ്പാണ് വരാനിരിക്കുന്നത്.

അറേബ്യൻ റിസർച്ച് ബ്യൂറോയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 300-ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളെത്തും. രാജ്യത്തെ ഡിജിറ്റൽ നിക്ഷേപത്തിനുള്ള പ്രധാന വേദിയായും പരിപാടി മാറും.

COMEX 2025ൽ വൈവിധ്യമാർന്ന പവലിയനുകൾ, പ്രത്യേക വിഭാഗങ്ങൾ, സൈഡ് ഇവന്റുകൾ എന്നിവയുൾപ്പെടെ പ്രാദേശികവും ആഗോളവുമായ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അണ്ടർസെക്രട്ടറി ഡോ. അലി ബിൻ അമർ അൽ-ഷിദാനി അറിയിച്ചു. ദേശീയ ഡിജിറ്റൽ ഇക്കണോമി പ്രോഗ്രാമിന് കീഴിലുള്ള പ്രധാന സംരംഭങ്ങളും പദ്ധതികളും പ്രദർശിപ്പിക്കുന്ന സ്വന്തം പവലിയനും മന്ത്രാലയത്തിന് ഉണ്ടായിരിക്കും.

ഡിജിറ്റൽ നിക്ഷേപം, ഇ-ഗെയിമിംഗ്, ഡിജിറ്റൽ ടൂറിസം, ക്രിയേറ്റീവ് കണ്ടന്റ് വ്യവസായം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപുല പരിപാടികളും വർക്ക്‌ഷോപ്പുകളും പ്രദർശനത്തിലുണ്ടാകും. ഐസിടി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ എന്നിവ ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനങ്ങൾ.

TAGS :
Next Story