980 മില്യണിലധികം റിയാലിന്റെ വമ്പൻ പദ്ധതികളുമായി ഒമാൻ ഗതാഗത മന്ത്രാലയം; ഈ വർഷം നടപ്പിലാക്കും
700 കിലോമീറ്ററിലധികം ദൈർഘ്യമുള്ള 30 പ്രധാന റോഡ് പദ്ധതികളും നടപ്പാക്കും

മസ്‌കത്ത്: 980 ദശലക്ഷത്തിലധികം റിയാലിന്റെ പദ്ധതികൾ ഈ വർഷം നടപ്പാക്കാനൊരുങ്ങി ഒമാൻ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം. ഒമാനി ഭാഷാ മാതൃകയുടെ ആദ്യ ഘട്ടം, AI സ്റ്റുഡിയോ സ്ഥാപിക്കൽ, ദേശീയ ഓപ്പൺ ഡാറ്റ പ്ലാറ്റ്ഫോം, നാലാമത്തെ വ്യാവസായിക വിപ്ലവ കേന്ദ്രം പ്രവർത്തിപ്പിക്കൽ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 700 കിലോമീറ്ററിലധികം ദൈർഘ്യമുള്ള 30 പ്രധാന റോഡ് പദ്ധതികളും നടപ്പാക്കും. മസ്‌കത്ത് മെട്രോ പദ്ധതിയുടെ വിശദമായ പഠനവും ഈ വർഷം ആരംഭിക്കും. 2025ലെ ഡിജിറ്റൽ പരിവർത്തന പരിപാടിയിൽ ഇ-ഗവൺമെന്റ് സേവനങ്ങൾക്കായുള്ള ഏകീകൃത ദേശീയ പോർട്ടൽ ആരംഭിക്കും. അടിസ്ഥാന മുൻഗണന സർക്കാർ സേവനങ്ങൾ 80 ശതമാനം ഇന്റർനെറ്റ് വഴി ലഭ്യമാക്കും. ഈ വർഷം തന്നെ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ സ്റ്റേഷൻ ആരംഭിക്കും, ഏകീകൃത ഇലക്ട്രിക് ചാർജറുകൾ, ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഗ്രീൻ കോറിഡോറുകൾ എന്നിവയും ആരംഭിക്കാനൊരുങ്ങുകയാണ് രാജ്യം. ബഹിരാകാശ മേഖലയിൽ ദേശീയ ശേഷി നിർമ്മാണ പരിപാടിയുടെ രണ്ടാം പാക്കേജ് നടപ്പിലാക്കുക എന്നിവയും ഈ വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

