Quantcast

ഒമാൻ സുൽത്താന്റെ ഔദ്യോഗിക ഇറാൻ സന്ദർശനത്തിനു ഞായറാഴ്ച തുടക്കമാകും

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖ് ഇറാനിലേക്ക് പോകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-25 08:49:30.0

Published:

25 May 2023 1:02 AM IST

Omans sultan will travel to Iran on Sunday
X

ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരീഖ്ന്റെ ഔദ്യോഗിക ഇറാൻ സന്ദർശനത്തിനു ഞായറാഴ്ച തുടക്കമാകും. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇറാൻ സന്ദർശനം നടത്തുന്നത് എന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആണ് ഒമാൻ സുൽത്താൻ ഇറാനിലേക്ക് പോകുന്നത്.ഇറാൻ പ്രസിഡന്റും ഒമാൻ സുൽത്താനും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ചകളും നടത്തും. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനൊപ്പം ഉഭയ കക്ഷി ബന്ധങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും. ഒമാൻ സുൽത്താന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി വിവിധ കരാറുകളിലും ഒപ്പുവെക്കും.

ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിലയിരുത്തും . ഒമാനിലെ ഉന്നത മന്ത്രിമാർ അടങ്ങുന്ന പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കും.


TAGS :

Next Story