ഒമാനിലെ 'തജാവുബ്' പ്ലാറ്റ്‌ഫോമിൽ ഇതുവരെ 17 ലക്ഷം സന്ദർശകർ
ആറര ലക്ഷത്തോളം സജീവ ഉപയോക്താക്കൾ

ഒമാനിലെ 'തജാവുബ്' പ്ലാറ്റ്‌ഫോമിൽ ഇതുവരെ 17 ലക്ഷം സന്ദർശകർ, 6,29,000 സജീവ ഉപയോക്താക്കൾ. നിർദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ എന്നിവയ്ക്കുള്ള ഒമാനിലെ ദേശീയ പ്ലാറ്റ്‌ഫോമാണ് തജാവുബ്.
2026 ജനുവരി അവസാനത്തോടെ, പ്ലാറ്റ്‌ഫോം മൊത്തം 1,56,000 രേഖകൾ കൈകാര്യം ചെയ്തു. 63,000-ത്തിലധികം പരാതികൾ, 53,000 റിപ്പോർട്ടുകൾ, 12,000 നിർദേശങ്ങൾ, 27,000 അന്വേഷണങ്ങൾ എന്നിവയാണ് ഈ രേഖകളിലുള്ളത്. 2025 സെപ്റ്റംബറിലാണ് തജാവുബ് മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. 40,000-ത്തിലധികം ഡൗൺലോഡുകൾ നേടിയ ആപ്പിന് 5 ൽ 4.4 ഉപയോക്തൃ റേറ്റിങ്ങുണ്ട്. 54 ഗവൺമെന്റ് സ്ഥാപനങ്ങളുടെ സേവനം പ്ലാറ്റ്‌ഫോമിലുണ്ട്.
Next Story
Adjust Story Font
16

