Quantcast

'കഫെ പൾസ്'; ഒമാനിൽ ഹോട്ടൽ ജീവനക്കാർക്കായി മീലാദ് സംഗമം

ഐ സി എഫും , റൂവി അൽ കൗസർ മദ്റസയും ചേർന്നാണ് ഹോട്ടൽ ജീവനക്കാർക്ക് വേണ്ടി മീലാദ് സംഗമം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-10-07 17:14:52.0

Published:

7 Oct 2022 10:39 PM IST

കഫെ പൾസ്; ഒമാനിൽ ഹോട്ടൽ ജീവനക്കാർക്കായി മീലാദ് സംഗമം
X

ഒമാനിൽ ഹോട്ടൽ ജീവനക്കാർക്ക് വേണ്ടി 'കഫെ പൾസ്'എന്ന പേരിൽ മീലാദ് സംഗമം സംഘടിപ്പിച്ചു. ഐ സി എഫും , റൂവി അൽ കൗസർ മദ്റസയും ചേർന്നാണ് പരിപാടി നടത്തിയത്. മീലാദ് സംഗമം പി വി എ ഹമീദ് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഇന്റർനാഷനൽ ജന. സെക്രട്ടറി നിസാർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.

മദ്രസ കാലയളവിൽ പഠിച്ച പാട്ടുകൾ സദസ്യർക്കു മുന്നിൽ അവതരിപ്പിച്ചും ഗൃഹാതുര ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയായി പരിപാടി. വിശ്രമമില്ലാത്ത ഹോട്ടൽ ജോലിയുടെ വിരസത ഒഴിവാക്കി ഉന്മേഷം സ്വായത്തമാക്കാനും സാധിക്കുന്ന ഇത്തരമൊരു പരിപാടി പ്രവാസജീവിതത്തിൽ അപൂർവം ലഭിക്കുന്ന സുന്ദര നിമിഷങ്ങളാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നബിദിന ഓർമ്മകൾ പങ്കുവയ്ക്കുന്ന സെഷനിൽ വിവിധ നാടുകളിലെ വ്യത്യസ്തങ്ങളായ നബിദിന പരിപാടികളും മറ്റും ഹോട്ടൽ തൊഴിലാളികൾ പങ്കുവെച്ചത് മറ്റു നാടുകളെ സംബന്ധിച്ച് അറിയാനും പഠിക്കാനും ഉള്ള വേദി കൂടിയായി.വിനോദങ്ങൾക്ക് അവസരം ലഭിക്കാത്ത ഹോട്ടൽ തൊഴിലാളികൾക്ക് അവരുടെ ജോലിക്ക് ശേഷമുള്ള സൗകര്യപ്രദമായ സമയത്താണ് പരിപാടി നടത്തിയത്.

TAGS :

Next Story