Quantcast

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    18 Sept 2022 11:02 AM IST

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

സലാല: പ്രവാസി ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മയായ സലാല ക്രിക്കറ്റ് ഫ്രറ്റേണിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഹാളിലാണ് നടന്നത്.

കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാഗം പവിത്രൻ കാരായി, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ എന്നിവരും സംബന്ധിച്ചു. നിരവധി പേർ രക്തം ദാനം ചെയ്തു. ക്രിക്കറ്റ് ഫ്രറ്റേണിറ്റി ഭാരവാഹികൾ പരിപാടിക്ക് നേത്യത്വം നൽകി .

സെപ് തംബർ 23 മുതൽ ആരംഭിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് ഒരുക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.

TAGS :

Next Story