Quantcast

വിലക്ക് ലംഘിക്കേണ്ട! ഒമാനിലെ മസീറയിൽ 764 നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

നിയമലംഘകനെതിരെ നടപടി

MediaOne Logo

Gulf Desk

  • Published:

    13 Oct 2026 3:08 PM IST

Over 700 banned tobacco products seized in Oman’s Masirah
X

മസ്‌കത്ത്: സൗത്ത് ഷർഖിയ ഗവർണറേറ്റിലെ മസീറ വിലായത്തിലുള്ള കടയിൽ നടത്തിയ പരിശോധനയിൽ 764 നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ചട്ടങ്ങൾ പാലിക്കാത്തതും നിരോധിക്കപ്പെട്ടതുമായ പുകയില ഉൽപ്പന്നങ്ങളാണ് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) പിടികൂടിയത്.

പുകയില്ലാത്ത, ചവയ്ക്കുന്ന പുകയിലയുടെ 521 യൂണിറ്റുകളും മാനദണ്ഡങ്ങൾ പാലിക്കാത്ത 240 സിഗരറ്റും 'ചുൻ' എന്നറിയപ്പെടുന്ന ഉൽപ്പന്നത്തിന്റെ മൂന്ന് പാക്കറ്റുകളുമാണ് പിടിച്ചെടുത്തത്. സൗത്ത് ഷർഖിയ ഗവർണറേറ്റിലെ സിപിഎ വിഭാഗത്തിന്റെ മസീറയിലെ ഓഫീസാണ് നടപടി സ്വീകരിച്ചത്.

പുകയില ഉൽപ്പന്നങ്ങളും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ചില ഉൽപ്പന്നങ്ങൾ കടയുടെ മൂലയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത എല്ലാ ഉൽപ്പന്നങ്ങളും കണ്ടുകെട്ടി. നിയമലംഘകനെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.


TAGS :

Next Story