പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ സലാലയിൽ
സലാല: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സെപ്‌റ്റംബർ 6 ശനി വൈകിട്ട് 4.10ന് സലാലയിൽ എത്തുന്നു. മസ്‌കത്തിൽ നിന്ന് ഒമാൻ എയറിൽ സലാല എയർപോർട്ടിൽ എത്തുന്ന അദ്ദേഹത്തെ സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി.അബ്‌ദുസലാം ഹാജിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. വൈകീട്ട് ഏഴരക്ക് ലുബാൻ പാലസ് ഹാളിൽ കെ.എം.സി.സി സലാല ഒരുക്കുന്ന സ്നേഹ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്വാമി ആത്മദാസ് യമി, നാസർ ഫൈസി കൂടത്തായി, ഫാദർ ടിനു സ്കറിയ, വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. ലീഗധ്യക്ഷനായി ചുമതലേയേറ്റതിന് ശേഷമുള്ള ആദ്യ സലാല സന്ദർശനമാണ് തങ്ങളുടേത്. മടക്കയാത്രയുടെ ഷെഡ്യൂൾ പൂർത്തിയായി വരുന്നതായി കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ അറിയിച്ചു.
Next Story
Adjust Story Font
16

