Quantcast

മസ്‌കത്ത് വിമാനത്താവളത്തിൽ ഒരു റിയാലിന് പാർക്കിങ് സൗകര്യം

സെപ്റ്റംബർ 30വരെയാണ് ആനുകൂല്യം

MediaOne Logo

Web Desk

  • Published:

    30 April 2025 8:56 PM IST

Oman ranks fifth globally in aviation safety
X

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്‌സ് അധികൃതർ. പി 5 പാർക്കിങ് ഏരിയയിൽ ദീർഘകാലയളവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഖരീഫ് ടൂറിസ്റ്റ് സൗകര്യം കൂടി കണക്കിലെടുത്ത് സെപ്റ്റംബർ 30വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ലോജിസ്റ്റിക്‌സ് ദിന ആഘോഷത്തിന്റെ ഭാഗമായി ഒമാൻ എയർപോർടസ് പ്രഖ്യാപിച്ച നിരവധി സംരംഭങ്ങളിലൊന്നാണ് യാത്രക്കാർക്ക് ഗുണകരമാകുന്ന പാർക്കിങ് പ്രഖ്യാപനം.

ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോജിസ്റ്റിക്‌സ് ദിനാഘോഷത്തിൽ മസ്‌കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി, ഒമാൻ എയർപോർട്ട്‌സും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും സുൽത്താനേറ്റിലെ ലോജിസ്റ്റിക്‌സ് മേഖലയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതായി അറിയിച്ചു. പാർക്കിംഗ് ഓഫറിന് പുറമേ, പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ഷോപ്പിങ് അനുഭവം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും ഒമാൻ എയർപോർട്ട്സ് അവതരിപ്പിച്ചു. ഈത്തപ്പഴം, പരമ്പരാഗത ഒമാനി മധുരപലഹാരങ്ങൾ തുടങ്ങിയ പ്രാദേശിക വിഭവങ്ങൾ ഉൾക്കൊള്ളുന്ന 'സൂഖ് ഒമാൻ' സ്റ്റോർ ഇതിലൊന്നാണ്. വിവിധ ഓഫറുകളും കിഴിവുകളും ഇവിടെനിന്ന് ലഭിക്കും ഡ്യൂട്ടി ഫ്രീ മാർക്കറ്റിൽ ഒരു പുതിയ 'ഷോപ്പ് ആൻഡ് കളക്റ്റ്' സേവനം ലഭ്യമാകും. ഇത് യാത്രക്കാർക്ക് അവരുടെ വിമാനത്തിന് മുമ്പോ എത്തിച്ചേരുമ്പോഴോ സൗകര്യപ്രദമായി ഓൺലൈനിൽ ഷോപ്പുചെയ്യാനുള്ള സൗകര്യമുണ്ടാകും.

TAGS :

Next Story