ആകാശ വിസ്മയം തീർത്ത് ഒമാനിൽ ഭാഗിക സൂര്യഗ്രഹണം
മസ്കത്തടക്കമുള്ള വിവിധ നഗര പ്രദേശങ്ങളിൽ മൂടികെട്ടിയ അന്തരീക്ഷത്തിന്‍റെ പ്രതീതിയായിരുന്നു ഉണ്ടായിരുന്നത്

മസ്‌ക്കത്ത്: ആകാശ വിസ്മയം തീർത്ത് ഒമാനിൽ ഭാഗിക സൂര്യഗ്രഹണം. ഏകദേശം രണ്ട് മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിൽകുന്ന ഗ്രഹണം ഉച്ച കഴിഞ്ഞ് പ്രാദേശിക സമയം 2.50ന് ആണ് ആരംഭിച്ചത്. ഗ്രഹണം നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒമാനി ആസ്ട്രോണമിക്കൽ സൊസൈറ്റി, ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്ര കാര്യ വകുപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയിരുന്നത്.
സ്വദേശികളും വിദ്യാർഥികളുമടക്കം നിരവധിപ്പേരായിരുന്നു വിവിധ ഇടങ്ങളിൽ ഗ്രഹണം വീക്ഷിക്കാൻ എത്തിയിരുന്നത്. ഗ്രഹണം തുടങ്ങി ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ മസ്കത്തടക്കമുള്ള വിവിധ നഗര പ്രദേശങ്ങളിൽ മൂടികെട്ടിയ അന്തരീക്ഷത്തിന്‍റെ പ്രതീതിയായിരുന്നു ഉണ്ടായിരുന്നത്. ഭാഗിക ഗ്രഹണം 3.57 ന് ആണ് സംഭിവിച്ചത്.
Next Story
Adjust Story Font
16

