ഹൃദയാഘാതം മൂലം പത്തനംതിട്ട സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഫാമിലി വിസയിൽ സലാലയിൽ ഉണ്ടായിരുന്ന പത്തനംതിട്ട റാന്നി സ്വദേശി പുത്തൂർ വീട്ടിൽ കുര്യാക്കോസ് ജോസഫ് (74) നിര്യാതനായി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മകൾ ജീന ഷൈജു ഇതേ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. ഇദ്ദേഹം ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ മോനിയമ്മ, മരുമകൻ ഷൈജു, കൊച്ചുമക്കൾ റൂഫസ്, റൂഹ എന്നിവർ സലാലയിലുണ്ട്. ഇളയമകൾ ജിനുവും ഭർത്താവ് സജോയും കാനഡയിലാണ്. ക്‌നാനായ യാക്കൊബായ സഭാംഗമാണ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story
Adjust Story Font
16

