Quantcast

പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ബ്രാഞ്ച് തുറന്നു

MediaOne Logo

Web Desk

  • Published:

    1 Jan 2024 5:49 PM IST

പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ബ്രാഞ്ച് തുറന്നു
X

പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ബ്രാഞ്ച് അൽ ഖൊയറിലെ അൽ ഖൊയർ സ്വകയറിൽ ഒമാൻ ടെല്ലിനു സമീപം തുറന്നു. നാസർ നസീർ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

മാനേജിങ് ഡയറക്ടർ ആസിഫ് ബഷീർ , ഡയറക്ടർ കെ.എ സലാഹുദ്ദീൻ, ഫ്രാഞ്ചൈസി പാർടണർമാരയ സൈദ്, അഫ്സൽ, ശിഹാബ് എന്നിവരും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മീലുകൾക്ക് ജനുവരി അഞ്ച് വരെ ഇരുപത് ശതമാനം നിരക്കിളവുണ്ട്.

1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ. ഫ്രൈഡ് ചിക്കൻ, പിസ, ഫ്രഷ് ബർഗർ തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്.

ഒമാനിൽ സൊഹാർ, ബർക്ക ഗ്രാന്റ് സെന്റർ , മൊബേല, ഇബ്ര സലാലയിൽ സാദ, ഗ്രാന്റ് മാൾ ഫുഡ് കോർട്ട് , ഗാർഡൻ മാൾ ഫുഡ് കോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ പെൻഗ്വിൻ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുന്നത്.

ഒമാനിൽ കൂടുതൽ സ്ഥലങ്ങളിൽ പുതിയ ഔട്ലെറ്റുകൾ തുടങ്ങാൻ പദ്ധതിയുള്ളതായി എം.ഡി ആസിഫ് ബഷീർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മലയാളി പ്രമുഖരുൾപ്പടെ നിരവധി പേർ സംബന്ധിച്ചു.

രാവിലെ ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് വരെയാണ് പ്രവർത്തന സമയം. ഹോം ഡെലിവറി സൗകര്യവുമുണ്ട്.

TAGS :

Next Story