പെൻഗ്വിൻ ഫ്രൈഡ് ചിക്കൻ സൊഹാറിലെ ഫലജിൽ പ്രവർത്തനമാരംഭിച്ചു
1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ

സൊഹാർ: ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റായ പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ശാഖ സൊഹാറിനടുത്ത് ഫലജിൽ പ്രവർത്തനം ആരംഭിച്ചു. ഫലജ് അൽ ഖാബിൽ ഒമാൻ ഓയിൽ പമ്പിലാണ് പുതിയ ഔട്ട്‌ലെറ്റ് തുറന്നത്. മജീസ് സ്‌പോട്‌സ് ക്ലബ് പ്രസിഡന്റ് ത്വയിബ് ബിൻ അബ്ദുൽ നൂർ അൽ ഫാർസിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ നാസർ നസീർ മുഹമ്മദ് അൽ ഖാസിമി, മാനേജിംഗ് ഡയറക്ടർ ആസിഫ് ബഷീർ എന്നിവരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മീലുകൾക്ക് മൂന്ന് ദിവസം ഇരുപത് ശതമാനം നിരക്കിളവുണ്ട്.
1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണ് പെൻഗ്വിൻ. ഫ്രൈഡ് ചിക്കൻ , പിസ, ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാണ്. ഒമാനിൽ സൊഹാർ, ബർക്ക ഗ്രാന്റ് സെന്റർ , മൊബേല, ഇബ്ര സലാലയിൽ സാദ, ഗ്രാന്റ് മാൾ ഫുഡ് കോർട്ട് , ഗാർഡൻ മാൾ ഫുഡ് കോർട്ട് എന്നീ ഏട്ട് ഇടങ്ങളിലാണ് നിലവിൽ പെൻഗ്വിൻ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുന്നത്. ഒമാനിൽ കൂടുതൽ സ്ഥലങ്ങളിൽ ഫ്രാഞ്ചൈസികൾ തുടങ്ങാൻ പദ്ധതിയുള്ളതായി എം.ഡി ആസിഫ് ബഷീർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മലയാളി പ്രമുഖരുൾപ്പടെ നിരവധി പേർ സംബന്ധിച്ചു.
Adjust Story Font
16

