Quantcast

ചെറിയ പെരുന്നാൾ ആഘോഷം കളറാക്കാം...; ഒമാനിൽ അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത

റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയുള്ള ദിവസങ്ങളിൽ ആയിരിക്കും അവധി

MediaOne Logo

Web Desk

  • Updated:

    2026-02-21 10:48:24.0

Published:

21 Feb 2026 4:00 PM IST

People in Oman likely set for a five-day long Eid Al Fitr holiday
X

മസ്കത്ത്: ഒമാനിൽ ഈ വർഷത്തെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത. റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയുള്ള ദിവസങ്ങളിൽ ആയിരിക്കും അവധി. മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

​ഗോള ശാസ്ത്രമനുസരിച്ച് മാർച്ച് 20 വെള്ളിയാഴ്ചയാകും ശവ്വാൽ ഒന്ന്. ഒമാനിലെ നിയമപ്രകാരം, ഔദ്യോഗിക അവധിയുടെ ആദ്യദിനം വാരാന്ത്യ അവധി ദിനങ്ങളിൽ വരികയാണെങ്കിൽ അതിന് പകരമായി മറ്റൊരു ദിവസം കൂടി അവധി നൽകേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കുന്നത്.

TAGS :

Next Story