Quantcast

ഒമാനിൽ ഫോണിൽ വിളിച്ചുള്ള തട്ടിപ്പുകൾ തുടരുന്നു

ബാങ്കുകളുടെയും ടെലിഫോൺ കമ്പനികളുടെയും പേരിൽ തന്നെയാണ് ഇപ്പോഴും വ്യാജ കാളുകളും സന്ദേശങ്ങളും ലഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Aug 2022 6:37 PM GMT

ഒമാനിൽ ഫോണിൽ വിളിച്ചുള്ള തട്ടിപ്പുകൾ തുടരുന്നു
X

മുന്നറിയിപ്പുകൾ തുടരുമ്പോഴും ഒമാനിൽ ഫോണിൽ വിളിച്ചുള്ള തട്ടിപ്പുകൾ തുടരുന്നു. എസ്എംഎസ്, വാട്സ്ആപ്പ് സന്ദേശങ്ങളുപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് പുറമെയാണ് നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ കൈവശപ്പെടുത്തിയും പണം അപഹരിച്ചും ആണ് തട്ടിപ്പുകൾ തുടരുന്നത്. തട്ടിപ്പുകളിൽപ്പെട്ടവർ കാര്യം പുറത്തു പറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതിനാൽ ഇരകളുടെ എണ്ണം കൂടുകയാണ്.

ബാങ്കുകളുടെയും ടെലിഫോൺ കമ്പനികളുടെയും പേരിൽ തന്നെയാണ് ഇപ്പോഴും വ്യാജ കാളുകളും സന്ദേശങ്ങളും ലഭിക്കുന്നത്. സമ്മാന പദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പിൽ പണം ലഭിച്ചിട്ടുണ്ടെന്നും തുക കൈമാറുന്നതിന് ബാങ്ക് വിവരങ്ങൾ കൈമാറണം എന്നും പറഞ്ഞാണ് ഫോൺ കാൾ. വിദേശികൾ അടക്കം നിരവധി പേർക്ക് ആയിരക്കണക്കിന് റിയാൽ വിവിധ സംഭവങ്ങളിലായി നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്. മലയാളികളടക്കം ഒട്ടേറേ പേർക്ക് ദിവസവും ഇത്തരത്തിലുള്ള വ്യാജ സന്ദേശവും ഫോൺ വിളികളും ലഭിക്കുകയാണ്.

വ്യാജ ഫോൺ കോളും സന്ദേശവും വിശ്വസിച്ച് വിവരങ്ങൾ നൽകുന്നവർക്ക് നിമിഷ നേരംകൊണ്ട് പണവും നഷ്ടപ്പെടും. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാൽ ആദ്യം ബാങ്കിനെ അറിയിച്ച് അക്കൗണ്ടും ക്രെഡിറ്റ് കാർഡും മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യണം. അല്ലെങ്കിൽ നേരിട്ട് ശാഖയിലെത്തി വിവരങ്ങൾ പുതുക്കണമെന്നും ബന്ധപ്പെട്ടവർ പറയുന്നു. വ്യാജ ഫോൺ കാളുകൾക്കെതിരെ റോയൽ ഒമാൻ പൊലീസ് ഉൾപ്പെടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.


Phone scams continue in Oman

TAGS :

Next Story