Quantcast

കലാ മേഖലയില്‍ നിന്നുള്ളവരെ ഒമാനിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി;10 വർഷത്തെ സാംസ്കാരിക വിസക്ക് അംഗീകാരം

ഒമാനിലെ സാംസ്കാരിക രംഗവും വികസനവും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നടപടികൾക്കും ശൂറ അംഗീകാരം നൽകി

MediaOne Logo

Web Desk

  • Updated:

    2023-07-21 20:03:53.0

Published:

21 July 2023 7:54 PM GMT

Plan to attract people from the arts sector to Oman
X

കലാ മേഖലയില്‍ നിന്നുള്ളവരെ ഒമാനിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി. കലാ മേഖലയില്‍ നിന്നുള്ളവർക്ക് 10 വര്‍ഷത്തെ സാംസ്കാരിക വിസ അവതരിപ്പിക്കുന്നതിന് മജ്ലീസ് ശൂറ അംഗീകാരം നൽകി.

ഒമാനിലേക്ക് എഴുത്തുകാരെ ഉൾപ്പെടെ ആകർഷിക്കുന്നതിനാണ് പത്ത് വർഷത്തെ സാംസ്കാരിക വിസ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മീഡിയ ആൻഡ് കൾച്ചർ കമ്മിറ്റി നിർദ്ദേശിച്ച ഈ നീക്കം, സാംസ്കാരിക പൈതൃകം, വാസ്തുവിദ്യ, ഭാഷ, സാഹിത്യം, കാലിഗ്രാഫി, ശിൽപം, ഡ്രോയിങ്, മറ്റ് കലാ മേഖലകൾ എന്നിവയില്‍ രാജ്യത്ത് മുന്നേറ്റം സാധ്യമാക്കും. ഒമാനിലെ സാംസ്കാരിക രംഗവും വികസനവും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന നടപടികൾക്കും ശൂറ അംഗീകാരം നൽകി.

സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഒമാനികളുടെ വേതനം വർധിപ്പിക്കാനുള്ള അഭ്യർഥനകൾക്കും ശൂറ കൗൺസിൽ അംഗീകാരം നൽകി. നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവർണറേറ്റുകളിലെ തന്ത്രപരമായ പദ്ധതികളും ശൂറ കൗൺസിൽ അംഗീകരിച്ചു.

TAGS :

Next Story