Quantcast

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പാചക മത്സരം സംഘടിപ്പിച്ചു

അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിത വിഭാഗമാണ് മത്സരം നടത്തിയത്

MediaOne Logo

Web Desk

  • Published:

    9 Jun 2024 10:52 AM IST

Ponnani Cultural World Foundation organized the cooking competition
X

സലാല: പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ പി.സി.ഡബ്ല്യു.എഫ് സലാലയിൽ ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു. സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടി ലോക കേരള സഭാംഗവും കൈരളി ഭാരവാഹിയുമായ ഹേമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത തരം ബിരിയാണികൾ ഉണ്ടാക്കി നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം ബിൻസി ജിജീഷ്, രണ്ടാം സ്ഥാനം സുമയ്യ മജീദ്, മുന്നാം സ്ഥാനം ബിനു സലീം എന്നിവർ കരസ്ഥമാക്കി.

ഡോ സമീർ, ഷമീല ഇബ്രാഹിംകുട്ടി, ഷെഫ് ഷൈജു എന്നിവർ മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിത വിഭാഗമാണ് മത്സരം നടത്തിയത്. വനിതാ വിംഗ് പ്രസിഡൻറ് ഷമീല ഇബ്രാഹിം കുട്ടി, സൗമ്യ സനാതനൻ, സ്‌നേഹ ഗിരീഷ്, റാസ് എന്നിവർ സംബന്ധിച്ചു. പി.സി.ഡബ്ല്യു.എഫ് ഭാരവാഹികൾ നേതൃത്വം നൽകി.

TAGS :

Next Story