സലാലയിൽ പൊന്നാനി കുടുംബ സംഗമം
പരീക്ഷകളിലും മറ്റും വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാലയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സഹൽനോത്തിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന സംഗമം പി.സി.ഡബ്ളിയു.എഫ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി.സിദ്ദീഖ് മൊയ്തീൻ (സി.എസ്.പൊന്നാനി) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കബീർ കെ.അധ്യക്ഷത വഹിച്ച പരിപാടിയിൽ സാദിഖ് എം, കെ.സൈനുദ്ദീൻ അൽ ഫവാസ്, എന്നിവർ സംസാരിച്ചു.
കൺവീനർ ഗഫൂർ താഴത്ത് സ്വാഗതവും മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു. പരീക്ഷകളിലും മറ്റും വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. വടംവലി, ചിത്ര രചന, ലെമൺ സ്പൂൺ, കസേരക്കളി, കുട്ടികൾക്കും വനിതകൾക്കുമായി വിവിധ മത്സരങ്ങൾ ,ഗാന സന്ധ്യ എന്നിവയും നടന്നു.
Next Story
Adjust Story Font
16

