Quantcast

പൊന്നാനി ഒർഗനൈസേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

ഇത്തിനിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജാഫർ ജാഫി അധ്യക്ഷത വഹിച്ചു

MediaOne Logo

Web Desk

  • Updated:

    2025-04-05 14:28:39.0

Published:

5 April 2025 7:54 PM IST

പൊന്നാനി ഒർഗനൈസേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു
X

സലാല: പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല (പോസ്) പൊൻ വസന്തം എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇത്തിനിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജാഫർ ജാഫി അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം കൺവീനർ ഷബീർ കാലടി, കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ എന്നിവർ അതിഥികളായിരുന്നു. മാധ്യമ പ്രവർത്തകൻ കെ.എ.സലാഹുദ്ദീൻ ആശംസകൾ നേർന്നു. സെക്രട്ടറി ഗഫൂർ താഴത്ത് സ്വാഗതവും യുത്ത് വിംഗ് കൺവീനർ ജനീസ് നന്ദിയും പറഞ്ഞു. ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി. രാവിലെ ആരംഭിച്ച കുടുംബസംഗമത്തിൽ വിവിധ കലാ കായിക മത്സരങ്ങളും നടന്നു. നിരവധി പേർ സംബന്ധിച്ചു. നിയാസ്, വിപിൻ, അൻസാർ, അജിത്കുമാർ, അഷറഫ്, കെ.സൈനുദ്ദീൻ, ബദറുദ്ദീൻ,സബീന ഇബ്രാഹിംകുട്ടി, എന്നിവർ നേത്യത്വം നൽകി.

TAGS :

Next Story