ഒമാനിലെ അടുത്ത ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ
ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ്, ജപ്പാൻ, മൗറീഷ്യസ്, യു.കെ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്

മസ്കത്ത്: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പ്രശാന്ത് പിസെയെ ഒമാൻ സുൽത്താനേറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവിസ് ഉദ്യോഗസ്ഥനായ പിസെ ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്.
ജപ്പാൻ, മൗറീഷ്യസ്, യു.കെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ നിയമനത്തിന് തൊട്ടുമുമ്പ് ഇറാഖിലെ ഇന്ത്യൻ അംബാസഡറായിരുന്ന അദ്ദേഹം പിന്നീട് വിദേശകാര്യ മന്ത്രാലയത്തിൽ കുടിയേറ്റ നയങ്ങളും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അഡീഷണൽ സെക്രട്ടറിയായി ചുമതല വഹിച്ചു വരികയായിരുന്നു.
Next Story
Adjust Story Font
16

