Quantcast

പ്രവാസി വെൽഫെയർ ഒമാൻ ഓണപ്പാട്ട് മത്സരം സമാപിച്ചു

MediaOne Logo

Web Desk

  • Published:

    11 Sept 2023 10:33 AM IST

Pravasi welfare
X

പ്രവാസി വെൽഫെയർ ഒമാൻ കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം സമാപിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന ഓണപ്പാട്ട് മത്സരം മൂന്ന് ഘട്ടങ്ങളിലായി നടന്നത്.

50 ലധികം ആളുകൾ മാറ്റുരച്ച ഓണപ്പാട്ട് മത്സരത്തിൽ ദീപ്തി അജിത് ദാർസൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അശ്വതി വൈശാഖ് അൽഖുവൈർ രണ്ടും മർവ ഫസൽ നിസ്‌വ മൂന്നാം സ്ഥാനവും നേടി. മൂന്ന് ഘട്ടങ്ങളിലായി ഒരു മാസത്തോളം നീണ്ടുനിന്ന മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ പന്ത്രണ്ടു പേരിൽനിന്നാണ് ഇവർ വിജയികളായത്.

ഓണപ്പാട്ട് മത്സരത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡും മോമെന്റൊയും വിതരണം ചെയ്തു. സാംസ്‌ക്കാരിക സമ്മേളനം പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് മുനീർ മാസ്റ്റർ വടകര ഉദ്ഘാടനം ചെയ്തു. ഫിയാസ് മാളിയേക്കൽ, സുമയ്യ ഇഖ്ബാൽ, അസീസ് വയനാട്,അലി മീരാൻ, ഫാതിമ ജമാൽ ഷമീർ കൊല്ലക്കാൻ, നൗഫൽ കളത്തിൽ എന്നിവർ സമ്മാന ദാനം നിർവഹിച്ചു. അസീബ് മാള, ജാഫർ വളപട്ടണം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story