Quantcast

വിഷാംശ സാന്നിധ്യം; ഒമാനിൽ 12 ഇനം പഫർമത്സ്യങ്ങൾക്ക് വിലക്ക്

ടെട്രോഡോടോക്‌സിന്‍ എന്ന അതിശക്തമായ വിഷം അടങ്ങിയിരിക്കാമെന്നാണ് മുന്നറിയിപ്പ്

MediaOne Logo

Gulf Desk

  • Published:

    13 Sept 2026 10:47 PM IST

Presence of toxins; ban on 12 species of pufferfish in Oman.
X

മസ്കത്ത്: ഒമാനിൽ ചില ഇനം പഫർമത്സ്യങ്ങൾക്ക് വിലക്ക്. ചിലയിനങ്ങളിൽ വിഷാംശം അടങ്ങിയിരിക്കാവുന്നതിനാല്‍ ഇവ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ഒമാന്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷാംശം അടങ്ങിയിരിക്കാവുന്നതിനാല്‍ ചിലയിനം പഫർമത്സ്യങ്ങളുടെ വിൽപനയും ഉപയോഗവുമാണ് വിലക്കിയിരിക്കുന്നത്.

അറോത്രോണ്‍ ഹിസ്പിഡസ്, അറോത്രോണ്‍ ഇമ്മാക്കുലേറ്റസ്, അറോത്രോണ്‍ മെലിഗ്രിസ് തുടങ്ങി 12 ഇനം പഫർമത്സ്യങ്ങളുടെ വ്യാപാരം, ഉപഭോഗം എന്നിവ നിരോധിക്കുകയും നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഈ മത്സ്യങ്ങളില്‍ ടെട്രോഡോടോക്‌സിന്‍ എന്ന അതിശക്തമായ വിഷം അടങ്ങിയിരിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് മനുഷ്യന്റെ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിച്ചേക്കാം.

മത്സ്യം പാകം ചെയ്യുകയോ തണുപ്പിച്ച് സൂക്ഷിക്കുകയോ ചെയ്താല്‍ വിഷാംശം ഇല്ലാതാകുമെന്ന് ഉറപ്പില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിഷബാധ മരണത്തിനും കാരണമായേക്കാം. വിശ്വസനീയവും സുരക്ഷിതവുമായ ഉറവിടങ്ങളില്‍നിന്ന് മാത്രം മത്സ്യം വാങ്ങണമെന്നും സംശയമുള്ള പഫര്‍ മത്സ്യങ്ങള്‍ ഭക്ഷിക്കരുതെന്നും ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം ഉപഭോക്താക്കളോട് നിര്‍ദേശിച്ചു.

TAGS :

Next Story