Quantcast

ഒമാൻ സന്ദർശനത്തിന് പ്രധാനമന്ത്രി

ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം 70 വർഷം പൂർത്തിയാകുന്ന വേളയിലാണ് സന്ദർശനം

MediaOne Logo

Web Desk

  • Published:

    15 Dec 2025 3:24 PM IST

ഒമാൻ സന്ദർശനത്തിന് പ്രധാനമന്ത്രി
X

മസ്കത്ത്: ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിക്കും. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70 വർഷം പൂർത്തിയായ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ‌ ഒമാൻ സുൽത്താനുമായി ചർച്ച ചെയ്യുമെന്ന് മോദി അറിയിച്ചു. അതോടൊപ്പം, രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story