Quantcast

ഗൾഫിൽ നാളെ റമദാൻ വ്രതാരംഭം;ഇന്ന് മാസപ്പിറ കണ്ടാൽ ഒമാനിലും നാളെ നോമ്പ്

മക്കയും മദീനയുമടക്കം നാളെ റമദാനെ സ്വീകരിക്കുന്നു

MediaOne Logo

Web Desk

  • Published:

    22 March 2023 3:46 AM GMT

Ramadan fasting begins in Gulf
X

നാളെ റമദാൻ ആരംഭിക്കാനിരിക്കെ ഗൾഫ് രാജ്യങ്ങളിൽ റമദാനെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. ഒമാനിൽ ഇന്ന് മാസപ്പിറവിയുടെ അടിസ്ഥാനത്തിലാകും വ്രതാരംഭ തീയതി തീരുമാനിക്കുക. മക്കയും മദീനയും ഉൾപ്പെടെ ഗൾഫിലെ പള്ളികളും തെരുവുകളും റമദാനെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

ഗൾഫ് രാജ്യങ്ങളിലൊന്നും ഇന്നലെ റമദാൻ മാസപ്പിറ കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് വ്രതാരംഭം നാളെയിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചത്. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്ഇന്ന് ഹിജ്‌റ മാസമായ ശഅബാൻ 30 പൂർത്തീകരിച്ച് നാളെ നോമ്പ് ആരംഭിക്കുന്നത്.

ഒമാനിൽ ഇന്നത്തെ മാസപ്പിറവി നിരീക്ഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. ഇന്ന് മാസപ്പിറവി കണ്ടാൽ ഒമാനും മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പം നാളെ നോമ്പ് തുടങ്ങും. വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. അതിനാൽ തന്നെ നോമ്പനുഷ്ടിച്ച് പ്രാർഥനകളും ഖുർആൻ പാരായണവുമായി വിശ്വാസികൾ പരമാവധി പള്ളികളിൽ ചിലവഴിക്കാൻ ശ്രമിക്കും. മക്ക മദീന ഹറമിൽ ഇത്തവണ മുപ്പത് ലക്ഷം വിശ്വാസികൾ റമദാനിലെത്തും. അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

TAGS :

Next Story