റമദാൻ; കടൽ വിഭവങ്ങളിൽ ജാഗ്രത വേണമെന്ന് ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ
ശുചിത്വ - സംഭരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം മത്സ്യം വാങ്ങണമെന്ന് നിർദേശിച്ചു

മസ്കത്ത്: റമദാൻ കാലത്ത് കടൽ വിഭവങ്ങളിൽ ജാഗ്രത വേണമെന്ന് ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ. പൊതുജനാരോഗ്യ സംരക്ഷണത്തിനായി എഫ് എസ് ക്യൂസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ശുചിത്വ - സംഭരണ മാനദണ്ഡങ്ങൾ പാലിക്കുന്ന വിശ്വസനീയവും ലൈസൻസുള്ളതുമായ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാത്രമെ മത്സ്യമടക്കമുള്ള കടൽ വിഭവങ്ങൾ വാങ്ങാവൂ എന്ന് എഫ് എസ് ക്യൂസി അറിയിച്ചു.
റമദാൻ മാസമായതിനാൽ കടൽ വിഭങ്ങളുടെ ആവശ്യകത വർധിച്ച സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ ഭക്ഷ്യസുരക്ഷ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകിയത്. മത്സ്യമടക്കമുള്ളവ ശരിയായ തണുപ്പിൽ ശുചിത്വമുള്ള ഇടങ്ങളിൽ മാത്രമെ വ്യാപാരികൾ പ്രദർശിപ്പിക്കാവൂ. മതിയായ ഐസിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. തെളിഞ്ഞതും വ്യക്തമവുമായ കണ്ണുകൾ ഉറച്ച മാംസം സ്വാഭാവികവും മൃദുവുമായ ഗന്ധം എന്നിവ മത്സ്യത്തിന് ഉണ്ടെന്ന് നോക്കണമെന്ന് എഫ് എസ് ക്യൂസി ഓർമിപ്പിച്ചു.
ശുചിത്വമില്ലാത്ത ഉപരിതലത്തിൽ പ്രദർശിപ്പിച്ചതോ മതിയായ തണുപ്പില്ലാതെ സൂക്ഷിച്ച മത്സ്യങ്ങൾ വാങ്ങരുത്. രാജ്യത്തുടനീളം റമദാൻ ഭക്ഷണങ്ങൾ ആരോഗ്യകരവും സുരക്ഷിതവുമായി ഇരിക്കണമെന്ന് ഉറപ്പാക്കുന്നതോടൊപ്പം പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും എഫ് എസ് ക്യൂസി വ്യക്തമാക്കി.
Adjust Story Font
16

