Quantcast

റമദാന്‍ ക്വിസ്; സലാലയില്‍നിന്നുള്ള വിജയികള്‍ക്ക് സമ്മാനം കൈമാറി

MediaOne Logo

Web Desk

  • Published:

    1 Jun 2022 10:32 AM IST

റമദാന്‍ ക്വിസ്; സലാലയില്‍നിന്നുള്ള വിജയികള്‍ക്ക് സമ്മാനം കൈമാറി
X

സലാല: ഗള്‍ഫ് മാധ്യമം നൂര്‍ ഗസലുമായി ചേര്‍ന്ന് റമദാനില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ സലാലയില്‍ നിന്നുള്ള വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷമീന ഹാഷിം, അസീല്‍, ഹൈദര്‍ വി.കെ എന്നിവരാണ് മത്സരത്തിലെ സലാലയില്‍നിന്നുള്ള വിജയികള്‍.

അല്‍ സാഹിര്‍ ഗ്രൂപ്പ് എം.ഡിയും ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ട്രഷററുമായ ഡോ. അബൂബക്കര്‍ സിദ്ദീഖാണ് സമ്മാന വിതരണം നടത്തിയത്. ചടങ്ങില്‍ നൂര്‍ ഗസല്‍ ഏരിയ സൂപ്പര്‍ വൈസര്‍ അന്‍സദ്, മാധ്യമം കോഡിനേറ്റര്‍ അന്‍സാര്‍ കെ.പി, കെ.എ സലാഹുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

TAGS :

Next Story