Quantcast

ഒമാനിൽ വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്ക് കുറച്ചു

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെ കീഴിലുള്ള കരാറുകള്‍, പേറ്റന്‍റ് അപേക്ഷകള്‍, അനന്തരാവകാശ അപേക്ഷകള്‍ എന്നിവക്കുള്ള ഫീസ് കുറച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-12-14 17:24:27.0

Published:

14 Dec 2022 10:53 PM IST

ഒമാനിൽ വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്ക് കുറച്ചു
X

മസ്കത്ത്: രാജ്യത്തെ വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്ക് കുറച്ച് ധനമന്ത്രാലയം. 903 സേവനങ്ങളുടെ നിരക്കാണ് പരിഷ്കരിച്ചത്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെ കീഴിലുള്ള കരാറുകള്‍, പേറ്റന്‍റ് അപേക്ഷകള്‍, അനന്തരാവകാശ അപേക്ഷകള്‍ എന്നിവക്കുള്ള ഫീസ് കുറച്ചിട്ടുണ്ട്. ഡിസ്‌കൗണ്ട്, പ്രമോഷനല്‍ ഓഫറുകള്‍ എന്നിവക്കുള്ള പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകള്‍ ഒഴിവാക്കി. സ്വകാര്യ മേഖലയെ പരിഗണിച്ച് 109 മുനിസിപ്പല്‍ ഫീസുകള്‍ റദ്ദാക്കുകയോ കുറക്കുകയോ ചെയ്തിട്ടുണ്ട്. പുതുവത്സരം മുതല്‍ കാര്‍ ഷീല്‍ഡ്, ഷെല്‍ട്ടറുകള്‍ എന്നിവ സ്ഥാപിക്കാനുള്ള ഫീസ് വേണ്ടതില്ല.

അതേസമയം തിരിച്ചുലഭിക്കുന്ന 50 റിയാല്‍ ഈടാക്കും. പാര്‍പ്പിട കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന് പത്ത് റിയാല്‍ ഒറ്റത്തവണ ഫീസ് ഈടാക്കും. വാണിജ്യ കെട്ടിടങ്ങളുടെതിന് 100 റിയാല്‍ ആയിരിക്കും. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അതോറിറ്റിയും ഫീസ് വെട്ടിക്കുറച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയിലെ കമ്പനി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നാല് ഫീസുകള്‍ കുറച്ചിട്ടുണ്ട്. വാണിജ്യ സൈന്‍ ബോര്‍ഡുകളുടെ നാല് ഫീസുകള്‍ മസ്‌കത്ത് മുനിസിപ്പാലിറ്റി കുറച്ചിട്ടുണ്ട്. വാണിജ്യ സൈന്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് യാതൊരു ഫീസുമില്ല. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് സേവനങ്ങളുടെ ഫീസ് മസ്‌കത്ത് മുനിസിപ്പാലിറ്റി കുറച്ചിട്ടുണ്ട്. പാര്‍പ്പിട കെട്ടിട നിര്‍മാണത്തിന് പത്ത് റിയാലും വാണിജ്യ കെട്ടിടങ്ങള്‍ക്ക് 50 റിയാലുമായിരിക്കും ഫീസ്.

TAGS :

Next Story