Quantcast

ഇറാനിൽ നിന്ന്‌ അമേരിക്കന്‍ പൗരന്‍മാര്‍ക്ക്‌ മോചനം; ഒമാനും ഖത്തറിനും നന്ദി അറിയിച്ച് ജോ ബൈഡന്‍

MediaOne Logo

Web Desk

  • Published:

    21 Sept 2023 8:23 AM IST

Release of American citizens from Iran
X

ഇറാനിൽ ജയിലിൽ കഴിഞ്ഞിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഇടപെട്ട ഒമാനും ഖത്തറിനും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

ഇരുരാജ്യങ്ങളിലുമായി കഴിയുന്ന അഞ്ച് തടവുകാരെ വീതം മോചിപ്പിക്കാൻ ഒമാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇറാനും യുഎസും ധാരണയിലെത്തുകയായിരുന്നു. ഇറാൻ, അമേരിക്കൻ പൗരന്മാരുടെ മോചന നടപടിയെ ഒമാൻ സ്വാഗതം ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള മഹത്തായ സഹകരണത്തെ പ്രശംസിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സുസ്ഥിരത കാത്തുസൂക്ഷിക്കുകയും അന്താരാഷ്ട്ര സമാധാന-സുരക്ഷാ തത്വങ്ങൾ ഏകീകരിക്കുകയും ചെയ്യുന്ന വിധത്തിൽ നല്ല നടപടികൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ പറഞ്ഞു.

TAGS :

Next Story