Quantcast

റെസിഡൻസ് കാർഡുകൾ കഴിയുന്നതിന് മുമ്പ് പുതുക്കണം: ഒമാനിൽ പുതിയ റെസിഡൻസ് നിയമം

ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡന്റ് കാർഡുകൾ ഇനി കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. പുതുക്കിയ റെസിഡൻസ് നിയമത്തിലാണ് ഈ നിർദേശം.

MediaOne Logo

rishad

  • Published:

    5 Sep 2021 5:21 PM GMT

റെസിഡൻസ് കാർഡുകൾ കഴിയുന്നതിന് മുമ്പ് പുതുക്കണം: ഒമാനിൽ പുതിയ റെസിഡൻസ് നിയമം
X

ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡന്റ് കാർഡുകൾ ഇനി കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. പുതുക്കിയ റെസിഡൻസ് നിയമത്തിലാണ് ഈ നിർദേശം.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് രാജകീയ ഉത്തരവിലൂടെയാണ് റെസിഡൻസ് നിയമം ഭേദഗതി ചെയ്തത്. ഇത് അനുസരിച്ച് ഒമാനിൽ താമസിക്കുന്ന വിദേശികൾ കാലാവധി തീരുന്നതിന് 15 ദിവസം റെസിഡൻസി കാർഡ് പുതുക്കണം. നേരത്തേ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ റെസിഡൻസ് കാർഡ് പുതുക്കിയാൽ മതിയായിരുന്നു. കാരണം ഒന്നും പറയാതെ പുതിയ കാർഡ് അനുവദിക്കാതിരിക്കാനും പുതുക്കി നൽകാതിരിക്കാനും അനുമതിയുണ്ടായിരിക്കുമെന്നും പരിഷ്കരിച്ച നിയമത്തിൽ പറയുന്നു.

സിവിൽ സ്റ്റാറ്റസ് നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം പത്ത് വയസിന് മുകളിലുള്ള എല്ലാ സ്വദേശികൾക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.

TAGS :

Next Story