രിസാല സ്റ്റഡി സർക്കിൾ മീലാദ് ടെസ്റ്റിന് തുടക്കം
മസ്ക്കത്ത്: രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് എഡിഷൻ മീലാദ് ടെസ്റ്റിന് തുടക്കമായി. പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ അധ്യാപന മാതൃകകളെ പൊതുജനങ്ങളിലും അധ്യാപക, വിദ്യാർഥി സമൂഹത്തിലും പകർന്നു നൽകുക എന്ന താത്പര്യത്തിൽ ഗുരു വഴികൾ എന്ന പേരിൽ അനസ് അമാനി പുഷ്പഗിരിയുടെ സ്പെഷ്യൽ വീഡിയോ എപ്പിസോഡുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ മീലാദ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. ജനറൽ, സ്റ്റുഡന്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വീഡിയോ സീരീസിനൊപ്പം പ്രസിധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 15 വരെ https://rscmeeladtest.com/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതാം. നിശ്ചിത മാർക്ക് വാങ്ങി യോഗ്യത നേടുന്നവർക്ക് സെപ്റ്റംബർ 19ന് നടക്കുന്ന ഫൈനൽ പരീക്ഷയിൽ പങ്കെടുക്കാം. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കാണ് അവസരമുള്ളത്. ജിസിസി രാജ്യങ്ങൾക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോർത്ത് അമേരിക്കൻ രാജ്യങ്ങളിലടക്കം പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റൽ സംവിധാനം വഴി ഒരു മില്യൺ ആളുകളിലേക്ക് മീലാദ് ടെസ്റ്റ് സന്ദേശം എത്തിക്കും. ഗ്ലോബൽ തലത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും സ്റ്റുഡൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനം നൽകും.
അറിവ് പകരുന്നതിലും നുകരുന്നതിലും മുഹമ്മദ് നബി (സ്വ) യുടെ രീതികൾ സർവശ്രേഷ്ടമാണ്. സാഹചര്യങ്ങൾക്കനുസൃതമായി അറിവ് പകർന്ന് നൽകാനുള്ള മികവ് പ്രവാചകരുടെ പ്രത്യേകതയാണ്. സൗമ്യമായ പെരുമാറ്റത്തിൽ, ഗൗരവത്തിൽ പറയേണ്ട സ്ഥലത്ത് അങ്ങനെയും, പുഞ്ചിരിക്കേണ്ട സ്ഥലത്ത് അതുപോലെയും അറിവുകളെ കൈമാറ്റം ചെയ്യുന്നതായിരുന്നു പ്രവാചക രീതികൾ. അധ്യാപനത്തിലെ ഇത്തരം മികച്ച പ്രവാചക മാതൃകകൾ സമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്തുകയാണ് മീലാദ് ടെസ്റ്റിൻ്റെ ലക്ഷ്യമെന്ന് രിസാല സ്റ്റഡി സർക്കിൾ വാർത്ത കുറിപ്പിൽ അറിയിച്ചു. രജിസ്ട്രേഷൻ: https://rscmeeladtest.com/.വിവരങ്ങൾക്ക്: +968 9742 7226
Adjust Story Font
16

