Quantcast

രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് ഒക്ള്‍ടോബര്‍ 27ന് സലാലയില്‍

MediaOne Logo

Web Desk

  • Published:

    26 Sept 2023 7:54 AM IST

Risala Study Circle Oman National Literary Festival
X

രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് ഒക്ള്‍ടോബര്‍ 27ന് സലാലയിലെ സഹല്‍നൂത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

‘യുവതയുടെ നിര്‍മ്മാണാത്മക പ്രയോഗം’എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ നാഷനല്‍ സാഹിത്യോത്സവവും അനുബന്ധ പരിപാടികളും. സാഹിത്യ ചര്‍ച്ചകള്‍, സാംസ്‌കാരിക സദസ്സുകള്‍, സാഹിത്യോത്സവ് അവാര്‍ഡ് തുടങ്ങിയവും സാഹിത്യോത്സിവിന്റെ അനുബന്ധമായി നടക്കും. 80 ഇനങ്ങളിലായി പതിനൊന്ന് സോണുകളില്‍ നിന്ന് മുന്നൂറിലധികം മത്സരാർഥികള്‍ പങ്കെടുക്കും.

ആര്‍.എസ്.സി നാഷനല്‍ ജനറല്‍ സെക്രട്ടറി ടി.കെ. മുനീബ് കൊയിലാണ്ടി, എക്‌സിക്യൂട്ടീവ് സെക്രട്ടറി വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ, മീഡിയ സെക്രട്ടറി ശിഹാബ് കാപ്പാട്, വിസ്ഡം സെക്രട്ടറി മിസ്അബ് കൂത്തുപറമ്പ് എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

TAGS :

Next Story