Quantcast

ഒമാനിൽ ഇഫ്താറിന് മുമ്പുള്ള മിനുട്ടുകളിൽ റോഡപകടം വർധിക്കുന്നു

നോമ്പ് തുറക്കാനുള്ള തിരക്ക് കൂട്ടൽ അപകടം വർധിപ്പിക്കുന്നതായി അധികൃർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Feb 2026 3:24 PM IST

Road accidents increase in Oman in the minutes before Iftar
X

മസ്കത്ത്: റമദാൻ മാസത്തിൽ ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ ഒമാനിലെ റോഡുകളിൽ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും വർധിക്കുന്നതായി റിപ്പോർട്ട്. നോമ്പ് തുറക്കാൻ വീട്ടിലെത്താനുള്ള തിരക്ക് കൂട്ടൽ അപകടം വർധിപ്പിക്കുന്നതായി അധികൃർ പറഞ്ഞു. ഇഫ്താറിന് ഏതാനും മിനുട്ടുകൾ വൈകുന്നത് ഒരു വലിയ അപകടം വരുത്തുന്നതിനേക്കാൾ ഭേദമാണെന്ന് മുൻ മിഡിൽ ഈസ്റ്റ് റാലി സേഫ്റ്റി ഓഫീസർ റാഷിദ് ബിൻ ഫക്കീർ അൽ ബലൂഷി പറഞ്ഞു. റമദാനിലെ ക്ഷമയും ശാന്തതയും റോഡിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇഫ്താർ കണക്കുകൂട്ടി നേരത്തേ ഇറങ്ങുക, കൃത്യമായ വിശ്രമത്തിന് ശേഷം മാത്രം വാഹനമോടിക്കുക, ഡ്രൈവിങിനിടെയുള്ള ഫോൺ കോളുകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചു. തിരക്കുണ്ടെങ്കിലും നിശ്ചിത ക്രോസിങ്ങുകൾ മാത്രം ഉപയോ​ഗിക്കാൻ കാൽനട യാത്രക്കാരോടും അദ്ദേഹം നിർദേശിച്ചു.

TAGS :

Next Story