Quantcast

ഖരീഫ് സീസണിൽ കടൽക്ഷോഭം; കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് ആർഒപി

കടലിനരികിലെ പാറക്കെട്ടുകളിൽ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ്‌

MediaOne Logo

Web Desk

  • Published:

    23 July 2025 12:04 PM IST

ROP urges people to avoid going to sea during Kharif season
X

മസ്‌കത്ത്: ദോഫാർ ഖരീഫ് സീസണിൽ കടൽക്ഷോഭത്തിന്റെ അപകടങ്ങളെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കും കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ് (ആർഒപി). ഖരീഫ് സീസണിൽ കടൽക്ഷോഭം വർധിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് ആർഒപി അറിയിച്ചു.

വ്യക്തികൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ അപകടസാധ്യതകൾ ഒഴിവാക്കണമെന്നും എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

''ഖരീഫ് സീസണിൽ കടൽക്ഷോഭവും ഉയരുന്ന തിരമാലകളും അനുഭവപ്പെടും! അതിനാൽ, ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിക്കുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിക്കുകയും സമുദ്ര സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,'' ആർഒപി മുന്നറിയിപ്പിൽ പറഞ്ഞു.

കടലിനരികിലെ പാറക്കെട്ടുകളിൽ പോകുന്നത് ഒഴിവാക്കണമെന്നും ആർഒപി മുന്നറിയിപ്പ് നൽകി. തിരമാലകൾ ശാന്തമായി തോന്നിയാലും വഴുതി വീഴാനും പെട്ടെന്ന് മണ്ണൊലിപ്പുണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ ഓർമിപ്പിച്ചു.

TAGS :

Next Story