Quantcast

സുഹാറിലെ സാമൂഹിക പ്രവർത്തകൻ റോയ് തോമസിന്റെ മകൻ നാട്ടിൽ നിര്യാതനായി

സുഹാർ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിയാണ് മരണപ്പെട്ട അബ്‌നേര്‍ റോയി തോമസ്

MediaOne Logo

Web Desk

  • Updated:

    2026-03-11 10:56:06.0

Published:

11 March 2026 4:25 PM IST

Roy Thomas son, a social activist in Suhar, passed away in his hometown
X

മസ്കത്ത്: ദീർഘകാലമായി ഒമാനിലെ സുഹാറിൽ താമസിക്കുന്ന പത്തനംതിട്ട കുടമുരുട്ടി കടപ്ര പുത്തന്‍പറമ്പില്‍ റോയി തോമസിന്റെ മകന്‍ അബ്‌നേര്‍ റോയി തോമസ് (അമ്പു - 20) നാട്ടിൽ നിര്യാതനായി. സുഹാറിൽ സാമൂഹിക പ്രവർത്തന രംഗത്തുള്ള റോയി തോമസിന്റെ മൂന്ന് മക്കളിൽ ഒരാളാണ് മരണപ്പെട്ട അബ്നേർ. സുഹാർ ഇന്ത്യൻ സ്കൂൾ വിദ്യാഭാസത്തിനു ശേഷം ഉപരിപഠനത്തിനായി നാട്ടിലായിരുന്നു അബ്‌നേര്‍.

കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ അവസാന വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയാണ്. സുഹാറിലെ മലയാളി കൂട്ടായ്‌മയായ ഫ്രണ്ട്സ് ഓഫ് സോഹാറിന്റെ പ്രസിഡന്റ് കൂടിയായ റോയ് തോമസിന്റെ മകന്റെ നിര്യാണത്തിൽ അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. മുക്കൂട്ടുതറ വെണ്‍മേലില്‍ റൂബിയാണ് മാതാവ്. സഹോദരങ്ങള്‍: ഏബല്‍, അലക്‌സിസ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.45ന് സ്വവസതിയിലെ ശുശ്രൂഷക്കു ശേഷം 12ന് തോണിക്കടവ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അടക്കം ചെയ്യും.

TAGS :

Next Story