Quantcast

ഒമാനിൽ പടക്കം പൊട്ടിക്കുന്നതിനും വാഹനങ്ങളിൽ മോഡിഫിക്കേഷനും നിയന്ത്രണം

രാജ്യത്തെ ആയുധ നിയമങ്ങലുടെ ലംഘനമാണെന്ന് റോയൽ ഒമാൻ പൊലീസ്

MediaOne Logo

Web Desk

  • Published:

    14 March 2026 10:27 PM IST

Royal Oman Police warns against celebratory gunfire, says practice violates weapons law
X

മസ്കത്ത്: ഒമാനിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിക്കുന്നവർക്കും വാഹനങ്ങളിൽ നിമയവിരുദ്ധ മാറ്റം വരുത്തുന്നവർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ. ആകാശത്തേക്ക് വെടിയുതിർത്തുള്ള ആഘോഷം വേണ്ടെന്ന് ഒമാൻ പൊലീസും മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തെ ആയുധ നിയമങ്ങളുടെ ലംഘനമാണെന്നും ആർഒപി ഓർമിപ്പിച്ചു. പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് സ്വദേശികളും താമസക്കാരും വിട്ടുനിൽക്കണം.

പൊതുസമാധാനത്തിന് ഭം​ഗം വരുത്തുന്ന ഇത്തരം രീതികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നാണ് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കിയത്. വാഹനങ്ങളുടെ സൈലൻസറുകൾ പുറപ്പെടുവിക്കുന്ന അമിതമായ ശബ്ദവം പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. സൈലൻസറുകളിൽ മാറ്റാം വരുത്തുന്നവർക്കെതിരെയും കടുത്ത നടപടിയുണ്ടാകും. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും എല്ലാവരും സഹകരിക്കണമെന്നും നിമലംഘന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പബ്ലിക് പ്രൊസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

TAGS :

Next Story