സലാല ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിത വിഭാഗം രൂപീകരിച്ചു

സലാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാല ( ഐ.എം.എ മുസിരിസ്) യുടെ വനിത വിഭാഗം രൂപീകരിച്ചു. ഡോ. നദീജ സലാമാണ് ചെയർപേഴ്സൺ, ഡോ. ഷിംന ബീഗം സെക്രട്ടറിയും,റാണി അലക്സ് കൺവീനറുമാണ്. സനായിയ്യയിലെ ഒളിമ്പിക് കാറ്ററിംഗ് ഹാളിൽ നടന്ന പുതുവത്സരാഘോഷത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മുൻ ജനറൽ സെക്രട്ടറിയും കലാ പ്രവർത്തകയുമായ ഡോ. ഹൃദ്യ എസ്.മേനോൻ മുഖ്യാതിഥിയായിരുന്നു. ഐ.എം.എ.സലാല ഭാരവാഹികളായ ഡോ. മുഹമ്മദ് ജസീർ,ഡോ. ജസീന,ഡോ. ഷമീർ ആലത്ത്, ഡോ. ആരിഫ് എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ കലാ പരിപാടികളും വോയ്സ് ഓഫ് സലാലയുടെ ഗാനമേളയും നടന്നു.
Next Story
Adjust Story Font
16

