Quantcast

ഇന്ത്യൻ സ്‌കൂൾ സലാല റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    27 Jan 2024 8:17 PM IST

Salala Indian school republic day celebration
X

സലാല: ഇന്ത്യൻ സ്‌കൂൾ സലാല ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് രാജ്യത്തിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും മുറുകെപ്പിടിക്കാൻ അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ ശോഭനമായ ഭാവിയുടെ വിളക്കുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡന്റ് യാസർ മുഹമ്മദ്, സ്‌കൂൾ പ്രിൻസിപ്പൽ ദീപക് പഠാങ്കർ, കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ, മറ്റു കമ്മിറ്റിയംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. വിദ്യാർഥികളുടെ വിവിധ ദേശഭക്തി പരിപാടികളും നടന്നു. വിദ്യാർഥി മാളവിക എം.നായർ സ്വാഗതവും അൽവിന ഷിർസാദ് നന്ദിയും പറഞ്ഞു.

TAGS :

Next Story