സലാല ഫാസ് അക്കാദമി വിദ്യാർഥികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
സലാല ടൈക്കുൺസ് ജേതാക്കളായി

സലാല: ഫാസ് അക്കാദമി സലാലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. പോയന്റടിസ്ഥാനത്തിൽ നടന്ന ലേലത്തിലൂടെയാണ് അഞ്ച് ടീമുകളെ തെരഞ്ഞെടുത്തത്. സലാല എമർജിംഗ് പ്ലയേഴ്‌സ് ക്രിക്കറ്റ് സീസൺ വൺ എന്ന പേരിൽ നടന്ന ടൂർണമെന്റിൽ സ്പീഡ് സലാലയെ തോൽപ്പിച്ച് സലാല ടൈക്കുൺസ് ജേതാക്കളായി.
അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി മൈതാനിയിലാണ് മത്സരങ്ങൾ നടന്നത്. ടൂർണമെന്റിലെ മികച്ച കളിക്കാരനും ബാറ്റ്‌സ്മാനുമായി സമദിനെ ( ഇന്തൻ സ്‌കൂൾ ) തെരഞ്ഞെടുത്തു. മികച്ച ബൗളറായി മുഹമ്മദ് ഷഹീറിനെയും ( പയനീർ സ്‌കൂൾ) മികച്ച വനിതാ കളിക്കാരായി മേഘയെയും തഹ്‌സിനെയും തെരഞ്ഞെടുത്തു.
അമീർ കല്ലാച്ചി, സുബൈർ അംബ്രോസ്, ലോയ്ഡ് കെല്ലർ, വിജയ്, അബ്ദുൽ കുദ്ദൂസ് എന്നിവർ ടീം മെന്റർമാരായിരുന്നു. ദിവ്യ, ജംഷാദ് ആനക്കയം ,മഹീൻ, നൗഷാദ്, സഫ്വാൻ, ദേവിക , നീന ജംഷാദ് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
Adjust Story Font
16

