Quantcast

സലാല കൊടുങ്ങല്ലൂർ സൗഹൃദ കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    4 Jun 2023 10:01 PM IST

Salalah Kodungallur Sauhrda koottam
X

ഇന്ത്യൻ സ്‌കൂൾ മാനേജിങ്് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ഡോ. അബൂബക്കർ സിദ്ദീഖിനെ കൊടുങ്ങല്ലൂർ സൗഹൃദ കൂട്ടം ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് കൂടിയാണ് ഡോ. സിദ്ദീഖ്. ലുബാൻ പാലസ് ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ കോൺസുലാർ ഏജന്റ് ഡോ. സനാതാനൻ ഡോ. അബൂബക്കർ സിദ്ദീഖിന് ഉപഹാരം കൈമാറി.

ചടങ്ങിൽ രാകേഷ് കുമാർ ജാ, റുഖിയ ടീച്ചർ, ഡോ. സമീറ സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ ഡോ. ഷാജി പി. ശ്രീധർ, ഹരികുമാർ ഓച്ചിറ, ആർ.കെ അഹമ്മദ്, ദീപക് പഠാങ്കർ, തുടങ്ങിയവർ ആശംസകൾ നേർന്നു.

ഡോ. സലീം പറമ്പത്ത് കണ്ടി കൊടുങ്ങല്ലൂർ സൗഹൃദ കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ വശദീകരിച്ചു. വിവിധ സംഘടന നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. വിവിധ കാല പരിപാടികളും നടന്നു. കെ.എസ് സലീം സ്വാഗതവും ഡോ. ഷഹാബ് നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ ഭാരവാഹികളായ ധൻരാജ്, യൂസുഫ് കൊടുങ്ങല്ലൂർ, ജയ്‌സൺ, ക്യഷ്ണരാജ്, അഡ്വ. അബ്ദുൽ ഖാദർ, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story