സലാല എൻ.എസ്.എസ്, മന്നം ജയന്തി ആഘോഷം മാർച്ച് 27 ന്
സലാല: എൻ.എസ്.എസ് സലാല എല്ലാ വർഷവും വിപുലമായ രീതിയിൽ ആഘോഷിക്കുന്ന മന്നം ജയന്തി ഈ വർഷത്തേത് മാർച്ച് 27ന് നടക്കും. സുൽത്താൻ ഖാബൂസ് യൂത്ത് കോപ്ലക്സിൽ വൈകിട്ട് 6 നാണ് പരിപാടി. നാട്ടിൽ നിന്നെത്തുന്ന സംഗീത ബാന്റ് അരോഹിയും സലാലയിലെ കലാകാരന്മാരും കലാപരിപാടിക്ക് നേതൃത്വം നൽകും. പരിപാടിയുടെ ഫ്‌ളയർ പ്രകാശനം നടന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ സംബന്ധിച്ചു. ഭാരവാഹികളായ ദിൽരാജ് നായർ, മണികണ്ഠൻ നായർ, ഷിജു നമ്പ്യാർ തുടങ്ങിയവർ സംബന്ധിച്ചു.
Next Story
Adjust Story Font
16

