സർഗവേദി നാടകോത്സവം ഇന്ന്
മ്യൂസിയം ഹാളിൽ ഇന്ന് ഏഴ് നാടകങ്ങൾ അരങ്ങേറും

സലാല: സർഗവേദി സലാല സംഘടിപ്പിക്കുന്ന നാടകോത്സവം ഇന്ന് (ഏപ്രിൽ 25 വെള്ളി) വൈകിട്ട് 4.30 മുതൽ അരങ്ങേറും. മ്യൂസിയം ഹാളിൽ നടക്കുന്ന നാടകോത്സവത്തിൽ ഏഴ് നാടകങ്ങളാണ് ഇന്ന് അരങ്ങേറുക. പരിപാടിയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി കൺവീനർ സിനു കൃഷ്ണൻ മാസ്റ്റർ അറിയിച്ചു.
കിമോത്തി അൽബാനിയുടെ (പുനരുദ്ധാരണം), പ്രവാസി വെൽഫെയർ അവതരിപ്പിക്കുന്ന (മരണ വ്യാപാരികൾ) കൈരളി സലാലയുടെ (മീനുകൾ മലകയറുമ്പോൾ), മന്നം കലാ സാംസ്‌കാരിക വേദിയുടെ (നവമാധ്യമ നാകടം) ഫ്രണ്ട്സ് & ഫാമിലി സലാലയുടെ (തന്ത), കെ.എസ്.കെ സലാലയുടെ (കർക്കിടകം), എസ്.എൻ കലാവേദിയുടെ (ഒരു തെയ്യക്കാലം) തുടങ്ങിയ നാടകങ്ങൾ മത്സരരംഗത്ത് ഉണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
സാമൂഹിക പരിഷ്‌കരണങ്ങൾക്ക് വലിയ പങ്ക് വഹിച്ച നാടകം എന്ന കലയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്നതാണ് സർഗ്ഗവേദിയുടെ നാടകോത്സവത്തിന്റെ ലക്ഷ്യം. മികച്ച നാടകം, സംവിധായകൻ, അഭിനേതാവ് തുടങ്ങി വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നൽകും. വിധി നിർണയത്തിന് കേരളത്തിൽ നിന്ന് പ്രഗത്ഭർ എത്തിയിട്ടുണ്ട്. ഇന്ന് തന്നെ സമ്മാന വിതരണവും നടക്കും. മ്യൂസിയം ഹാളിൽ വൈകിട്ട് 4.30 മുതൽ ഒന്നൊന്നായിട്ടാണ് നാടകങ്ങൾ അരങ്ങേറുക. ഓരോ നാടകവും 45 മിനുറ്റ് വരെയാണ് ഉണ്ടാവുക. പ്രവേശനം സൗജന്യമാണ്. ഭക്ഷണ സാധനങ്ങൾ ഹാളിൽ പാടില്ലെന്നും കുടുംബങ്ങൾ ഉൾപ്പടെ മുഴുവൻ പ്രവാസികളുടെയും പ്രോത്സാഹനം ഉണ്ടാകണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
Adjust Story Font
16

