യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്കത്തിലക്ക് ബസ് സർവീസുമായി സലാം എയറും ഒമാൻ എയറും
മാർച്ച് 3 മുതൽ മാർച്ച് 5 വരെയാണ് ഒമാൻ എയർ ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

മസ്കത്ത്: വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ യുഎഇയിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ ഒമാൻ എയറും സലാം എയറും. ഷാർജയിൽ നിന്ന് മസ്‌കത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയാണ് ഒമാൻ ആസ്ഥാനമായുള്ള വിമാനക്കമ്പനികൾ യാത്രാ സൗകര്യം ഒരുക്കുന്നത്. ജിസിസി മേഖലയിലെ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റോഡ് മാർഗമുള്ള ഈ ബദൽ സംവിധാനം.
ഷാർജയിൽ നിന്ന് മസ്‌കത്തിലേക്ക് 2026 മാർച്ച് 3 മുതൽ മാർച്ച് 5 വരെയാണ് ഒമാൻ എയർ ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മസ്‌കത്തിലെത്തുന്ന യാത്രക്കാർക്ക് അവിടെ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്ഷൻഫ്ലൈറ്റ് വഴി യാത്ര തുടരാനാകും.
സമാനമായ രീതിയിൽ സലാം എയറും യാത്രക്കാരെ മസ്‌കത്തിലെത്തിക്കാൻ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ വ്യോമഗതാഗത തടസ്സങ്ങൾ മൂലം കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

